ടറൂബ (ട്രിനിഡാഡ് ആന്റ് ടുബാഗോ): വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാതെ പോയ ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ചുറി. ഇന്ത്യ എ ടീമിന് വേണ്ടിയായിരുന്നു യുവതാരത്തിന്റെ റെക്കോഡ് പ്രകടനം. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയായിരുന്നു മത്സരം.
248 പന്തില്‍ 19 ഫോറും രണ്ടു സിക്സും സഹിതം 204 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ ശേഷമാണ് രണ്ടാം ഇന്നിങ്സില്‍ ഗില്ലിന്റെ തിരിച്ചുവരവ്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ശുഭ്മാന്റെ പേരിനൊപ്പം ചേര്‍ന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയാണ് ഗില്‍ മറികടന്നത്.
19 വയസും 334 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 2002ല്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനായി സിംബാബ്വെയ്ക്കെതിരെ 20 വയസും 124 ദിവസവും പ്രായമുള്ളപ്പോഴാണ് ഗംഭീര്‍ ഇരട്ട സെഞ്ചുറി നേടിയത്.
നേരത്തെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്താത്തതില്‍ നിരവധി പേര് വിമര്‍ശനമുന്നയിച്ചിരുന്നു. സൗരവ് ഗാംഗുലിയടക്കമ്മുള്ളവര് വിമര്‍ശനവുമായി രംഗത്തുവന്നു.
Content Highlights: Shubhman Gill Double Century
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..