Photo: AP
ബെംഗളൂരു: ഇന്ത്യയുടെ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം. താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസ്സിന് പരിക്കേറ്റത്. പുറംവേദനയെത്തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ശ്രേയസ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടിയിരുന്നു.
പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ശ്രേയസ്സിന് ഐ.പി.എല്ലും ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍ കൂടിയാണ് ശ്രേയസ്. ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിന് ചുരുങ്ങിയത് അഞ്ചുമാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രേയസ് കളിക്കാത്തതിനാല്‍ പുതിയ നായകനെ തിരഞ്ഞെടുക്കേണ്ടതിന്റെ വേവലാതിയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
മാര്‍ച്ച് 31 നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണിലാണ്. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. അയ്യരുടെ സേവനമില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ശ്രേയസ് അയ്യര്‍ക്ക് പുറമേ അപകടത്തില്‍ പരിക്കേറ്റ് ഋഷഭ് പന്തും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുണ്ടാകില്ല. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ കാര്യവും സംശയമാണ്.
Content Highlights: Shreyas Iyer to undergo surgery, likely to miss IPL, World Test Championship Final
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..