Photo: AFP
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് പരിക്ക്. മൂന്നാം ദിവസത്തെ മത്സരത്തിനു ശേഷം കടുത്ത പുറംവേദന അനുഭവപ്പെട്ട അയ്യരെ സ്‌കാനിങ്ങിന് വിധേയനാക്കി.
ഇതിനാല്‍ നാലാം ദിവസം താരം ബാറ്റിങ്ങിനെത്തിയില്ല. നാലാം ദിനം രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണ ശേഷം ശ്രീകര്‍ ഭരതാണ് ക്രീസിലെത്തിയത്. ഭരത് പുറത്തായ ശേഷം അക്ഷര്‍ പട്ടേലും ക്രീസിലെത്തി. എന്നാല്‍ ടെസ്റ്റില്‍ താരം തുടര്‍ന്ന് കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.
നേരത്തെ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ചികിത്സകള്‍ക്ക് ശേഷം അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
Content Highlights: Shreyas Iyer taken for scans complaining about back pain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..