Photo: AFP
ടറൗബ: ക്രിക്കറ്റില്‍ പലതരത്തിലുള്ള അത്ഭുതപ്രകടനങ്ങള്‍ നടത്തി താരങ്ങള്‍ പ്രേക്ഷകമനസ് കീഴടക്കാറുണ്ട്. അതുപോലൊരു പ്രകടനത്തിന് വേദിയായിരിക്കുകയാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി 20 മത്സരം. മത്സരത്തിനിടെ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ നടത്തിയ തകര്‍പ്പന്‍ സേവാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് തരംഗമാകുന്നത്.
മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റുചെയ്യുന്നതിനിടെയാണ് ശ്രേയസ്സിന്റെ തകര്‍പ്പന്‍ സേവ് പിറന്നത്. രവിചന്ദ്ര അശ്വിന്‍ ചെയ്ത അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ക്രീസില്‍ നിന്ന വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ സിക്‌സ് നേടാന്‍ ശ്രമിച്ചു. പന്ത് ബൗണ്ടറി ലൈനിലേക്ക് ഉയര്‍ന്നു. ഏവരും സിക്‌സെന്ന് ഉറപ്പിച്ച നിമിഷം.
എന്നാല്‍ ബൗണ്ടറി ലൈനില്‍ നിന്ന് വായുവിലേക്ക് ഉയര്‍ന്ന് പൊന്തിയ ശ്രേയസ് അവിശ്വസനീയമായി പന്ത് സിക്‌സ് ആകാതെ തടഞ്ഞു. റീപ്ലേയില്‍ പന്ത് ബൗണ്ടറി കടന്നില്ലെന്ന് വ്യക്തമായി. ഈ പന്തില്‍ രണ്ട് റണ്‍സാണ് വിന്‍ഡീസിന് നേടാനായത്. വിലപ്പെട്ട നാല് റണ്‍സ് ശ്രേയസ് തടഞ്ഞിട്ടു.
മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
Content Highlights: shreyas iyer, iyer catch, india vs west indies, ind vs wi t20, sports news, cricket news, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..