Photo: twitter.com/BCCI
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കേ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്ത്. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ശ്രേയസിന് പകരം രജത് പടിദാറിനെ ടീമിലെടുത്തിട്ടുണ്ട്. ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
കൂടുതല്‍ പരിശോധനകള്‍ക്കും മറ്റുമായി ശ്രേയസ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്നും ബിസിസിഐ അറിയിച്ചു. ജനുവരി 18, 21, 24 തീയതികളിലാണ് ന്യൂസീലന്‍ഡിനെതിരായ ഏകദിന മത്സരങ്ങള്‍.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശിനായി മികച്ച ഫോമിലാണ് രജത് പടിദാര്‍. അഞ്ച് മത്സരങ്ങളിലെ എട്ട് ഇന്നിങ്സുകളില്‍ നിന്നായി ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ താരം 438 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്.
അതേസമയം ശ്രേയസിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിന് മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ചേക്കും.
Content Highlights: Shreyas Iyer ruled out of 3-match ODI series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..