47-ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും; ഋഷഭും ശ്രേയസും അടിച്ചെടുത്തത് റെക്കോഡ് റണ്‍സ്


ഋഷഭ്-ശ്രേയസ് കൂട്ടുകെട്ട് 24 പന്തില്‍ നേടിയത് 73 റണ്‍സ്! 45 ഓവറില്‍ 308 റണ്‍സിലായിരുന്ന ഇന്ത്യ 47 ഓവര്‍ കഴിഞ്ഞപ്പോള്‍ 363 റണ്‍സിലെത്തി

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്രകടനം ആരാധകര്‍ക്ക് വിരുന്നൊരുക്കി. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ഇന്ത്യന്‍ താരങ്ങള്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ വിശാഖപട്ടണത്തെ കാണികള്‍ക്ക് ആര്‍പ്പുവിളിക്കാന്‍ മാത്രമേ സമയമുണ്ടായുള്ളു. രോഹിതും രാഹുലും ഓപ്പണിങ് വിക്കറ്റില്‍ നേടിയ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിന് പിന്നാലെ മധ്യനിരയില്‍ യുവതാരങ്ങളായ ശ്രേയസ് അയ്യരും ഋഷഭ് പന്തും പുറത്തെടുത്ത വെടിക്കെട്ട് ഇന്നിങ്‌സ് ആരാധകര്‍ക്ക് എത്ര കണ്ടാലും മടുക്കില്ല.

രോഹിത്- രാഹുല്‍ കൂട്ടുകെട്ട് പണിത അടിത്തറയില്‍ ശ്രേയസ്സ് അയ്യര്‍- ഋഷഭ് പന്ത് കൂട്ടുകെട്ട് ഒരു മാളിക പണിയുകയായിരുന്നു. 44-ാം ഓവറിലെ മൂന്നാം പന്തില്‍ രോഹിത് ശര്‍മ പുറത്തായപ്പോഴാണ് ശ്രേയസ്സിന് കൂട്ടായി ഋഷഭ് എത്തിയത്. ആദ്യ മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഋഷഭ് പുറത്താകുമ്പോള്‍ 16 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു. ശ്രേയസ് നേടിയത് 32 പന്തില്‍ 53 റണ്‍സ്.

അല്‍സാരി ജോസഫ് എറിഞ്ഞ 45-ാം ഓവറില്‍ രണ്ട് സിക്‌സ് അടിച്ചാണ് ഋഷഭ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ 46-ാം ഓവറില്‍ രണ്ട് സിക്‌സും മൂന്നു ഫോറുമടക്കം ഋഷഭ് 24 റണ്‍സടിച്ചു. എല്ലാം എണ്ണം പറഞ്ഞ ഷോട്ടുകള്‍. ഓവര്‍ കഴിഞ്ഞപ്പോള്‍ ഋഷഭ് 13 പന്തില്‍ 38!

റോസ്റ്റണ്‍ ചേസ് എറിഞ്ഞ 47-ാം ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് 31 റണ്‍സാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരോവറില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. രണ്ടു ബാറ്റ്സ്മാന്മാര്‍ ഉജ്ജ്വലഫോമില്‍നില്‍ക്കെ പരിഭ്രമത്തില്‍ ആദ്യ പന്ത് ചേസ് നിലതെറ്റിയെറിഞ്ഞത് ലെഗ് സൈഡിന് വളരെയകലെ ഉയര്‍ന്നുപോയി. ഒരു റണ്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ഓടിയെടുത്തു. അമ്പയര്‍ നോബോളും വിളിച്ചു. എന്നാല്‍, ഫ്രീഹിറ്റില്‍ പന്തിന് ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് അയ്യരുടെ കളിയായിരുന്നു. അടുത്ത അഞ്ചു പന്തുകളില്‍ പിറന്നത് നാലു സിക്‌സും ഒരു ഫോറും.

ഋഷഭ്-ശ്രേയസ് കൂട്ടുകെട്ട് 24 പന്തില്‍ നേടിയത് 73 റണ്‍സ്! 45 ഓവറില്‍ 308 റണ്‍സിലായിരുന്ന ഇന്ത്യ 47 ഓവര്‍ കഴിഞ്ഞപ്പോള്‍ 363 റണ്‍സിലെത്തി. ആദ്യ ഏകദിനത്തിലും ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

Content Highlights: Shreyas Iyer, Rishabh Pant create Indian record for most runs in an over in ODIs against West Indies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented