മുംബൈ: ഫാസ്റ്റ് ബൗള്‍ മുഹമ്മദ് സിറാജിനേയും മുംബൈയുടെ മലയാളി ബാറ്റ്സ്മാൻ ശ്രേയസ് അയ്യരെയും ന്യുസീലന്‍ഡിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തി. ഇരുവരും ഇതാദ്യമായാണ് ടീമിൽ ഇടം നേടുന്നത്.

നവംബറില്‍ തുടങ്ങുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു.

ടിട്വന്റി, ലങ്കൻ പര്യടനങ്ങൾക്കുള്ള ടീമിനെ വിരാട് കോലി തന്നെ നയിക്കും. കോലിക്ക് വിശ്രമം നല്‍കിയേക്കും എന്ന തരത്തിൽ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ താരമായ ശ്രേയസ് അയ്യര്‍ മുംബൈയുടേയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റേയും താരമാണ്. ഹൈദരാബാദ് വലങ്കയ്യന്‍ പേസറായ മുഹമ്മദ് സിറാജ് ഐപിഎലില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ താരമാണ്.

അതേസമയം വിരമിക്കലിനായി വെറ്ററന്‍ താരം ആശിഷ് നെഹ്‌റയെ ന്യുസീലന്‍ഡിനെതാരയ ആദ്യ ട്വിന്റി മത്സരത്തിനുള്ള ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മുരളി വിജയ്ക്ക് വിശ്രമം അനുവദിച്ചു.

ന്യൂസീലന്‍ഡിനെതിരായ ടിട്വിന്റി പരമ്പരയ്ക്കുള്ള ടീം

വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെ.എല്‍.രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ്.ധോനി, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്​വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആശിഷ് നെഹ്‌റ.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീം

വിരാട് കോലി, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ.