ശ്രേയസ് അയ്യര്‍ കോലിയേക്കാള്‍ മികച്ച ക്യാപ്റ്റനോ? മഞ്ജരേക്കറുടെ വിലയിരുത്തല്‍ ഇങ്ങനെ


കോലിക്കു പകരം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്ന സമയത്താണ് മഞ്ജരേക്കറുടെ ഈ വാക്കുകള്‍.

മുംബൈ: ഐ.പി.എല്‍ 12-ാം സീസണ്‍ അവസാനിച്ചെങ്കിലും താരങ്ങളുടെയും ടീമുകളുടെയും പ്രകടനങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ഇത്തവണത്തെ ഐ.പി.എല്‍ സീസണിലെ നായകന്മാരുടെ പ്രകടനത്തെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

ഇത്തവണത്തെ സീസണ്‍ നോക്കുകയാണെങ്കില്‍ വിരാട് കോലിയേക്കാള്‍ മികച്ച ക്യാപ്റ്റനാണ് ശ്രേയസ് അയ്യരെന്നാണ് മഞ്ജരേക്കറുടെ പ്രധാന വിലയിരുത്തല്‍. കോലിക്കു പകരം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്ന സമയത്താണ് മഞ്ജരേക്കറുടെ ഈ വാക്കുകള്‍.

രോഹിത്, ധോനി, അയ്യര്‍ എന്നിവര്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ കോലിയേക്കാള്‍ ഏറെ മുന്നിലാണെന്ന് മഞ്ജരേക്കര്‍ പറയുന്നു.

ഐ.പി.എല്‍ 12-ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്നേറ്റം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ സീസണില്‍ ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. ശ്രേയസ്സിന്റെ നേതൃത്വത്തില്‍ ചെന്നൈക്കും മുംബൈക്കും പിന്നാലെ ഗ്രൂപ്പിലെ 14 മത്സരങ്ങളില്‍ ഒമ്പതും ജയിച്ച് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഡല്‍ഹിക്കായി.

എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിക്കാനും അവര്‍ക്കായി. ഐ.പി.എല്ലില്‍ ഇതുവരെയുള്ള സീസണില്‍ പ്ലേ ഓഫിലെ ഡല്‍ഹിയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്. പിന്നാലെ രണ്ടാം ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റാണ് ഡല്‍ഹി പുറത്താകുന്നത്. സീസണ്‍ അവസാനിച്ചതിനു പിന്നാലെ അയ്യരുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഡല്‍ഹി പരിശീലകനും മുന്‍ ഓസീസ് ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കോലിയും അജിങ്ക്യ രഹാനെയുമാണ് മഞ്ജരേക്കറുടെ പട്ടികയിലെ മോശം ക്യാപ്റ്റന്‍മാര്‍. കോലിക്ക് ആറും രഹാനെയ്ക്ക് അഞ്ചും മാര്‍ക്കാണ് അദ്ദേഹം നല്‍കിയത്.

ഫോമിലല്ലാതിരുന്ന വെറ്ററന്‍ താരം ഷെയ്ന്‍ വാട്‌സണ് ധോനി അമിത പിന്തുണ നല്‍കിയെന്നു പറഞ്ഞാണ് മഞ്ജരേക്കര്‍ അദ്ദേഹത്തിന് ഒരു പോയന്റ് കുറച്ച് പത്തില്‍ ഒമ്പത് മാര്‍ക്ക് നല്‍കിയത്.

മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയ്ക്കും ഡല്‍ഹിക്ക് ആദ്യമായി പ്ലേ ഓഫ് വിജയം സമ്മാനിച്ച ശ്രേയസ് അയ്യര്‍ക്കും എട്ടു മാര്‍ക്ക് വീതമാണ് മഞ്ജരേക്കര്‍ നല്‍കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ ആര്‍.അശ്വിന് അദ്ദേഹം ഏഴ് മാര്‍ക്ക് നല്‍കി. സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും അദ്ദേഹം ഏഴു പോയന്റാണ് നല്‍കിയത്.

Content Highlights: shreyas iyer better captain than virat kohli sanjay manjrekar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pc george

2 min

വിദ്വേഷപ്രസംഗം: പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു

May 25, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022

More from this section




Most Commented