ബംഗ്ലാദേശിനെതിരേ തിളങ്ങി; സൂര്യകുമാറിനെ മറികടന്ന് ശ്രേയസ്സ് അയ്യര്‍ ഒന്നാമത്


Photo: Reuters

ചിറ്റൊഗ്രാം: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് യുവതാരം ശ്രേയസ് അയ്യര്‍ പുറത്തെടുത്തത്. ആറാമനായി ഇറങ്ങിയ ശ്രേയസ് 192 പന്തുകളില്‍ നിന്ന് 86 റണ്‍സെടുത്തു. ഈ സ്‌കോര്‍ കണ്ടെത്തിയതോടെ താരം പുതിയൊരു റെക്കോഡും സ്വന്തമാക്കി.

2022-ല്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരം എന്ന റെക്കോഡാണ് ശ്രേയസ് അയ്യര്‍ നേടിയത്. സൂര്യകുമാര്‍ യാദവിനെയാണ് ശ്രേയസ് മറികടന്നത്. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്താത്ത സൂര്യകുമാര്‍ ഏകദിന-ട്വന്റി 20 ക്രിക്കറ്റില്‍ 43 ഇന്നിങ്‌സുകളില്‍ നിന്ന് 1424 റണ്‍സാണ് നേടിയത്.

ബംഗ്ലാദേശിനെതിരേ 82 റണ്‍സെടുത്തതോടെ ശ്രേയസ് അയ്യരുടെ ടോട്ടല്‍ സ്‌കോര്‍ 1493 ആയി ഉയര്‍ന്നു. 38 ഇന്നിങ്‌സുകളില്‍ നിന്നാണ് ശ്രേയസ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് വിരാട് കോലിയാണുള്ളത്. 39 ഇന്നിങ്‌സുകളില്‍ നിന്ന് 1304 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 41 ഇന്നിങ്‌സുകളില്‍ നിന്ന് 1278 റണ്‍സെുത്ത ഋഷഭ് പന്ത് നാലാമതും 40 ഇന്നിങ്‌സുകളില്‍ നിന്ന് 995 റണ്‍സുള്ള രോഹിത് ശര്‍മ അഞ്ചാമതും നില്‍ക്കുന്നു.

Content Highlights: indian cricket, shreyas iyer, suryakumar yadav, most runs in 2022 for india, most runs for india

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented