'ഒരു വര്‍ഷത്തിനുള്ളില്‍ ബുംറയ്ക്ക് പരിക്കേല്‍ക്കും'- വൈറലായി അക്തറിന്റെ അന്നത്തെ പ്രവചനം


Photo: AFP, AP

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെന്നും ബുംറ ലോകകപ്പില്‍ കളിച്ചേക്കില്ലെന്നും ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറു മാസത്തോളം ബുംറയ്ക്ക് വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി 20 മത്സരത്തിനു മുമ്പായാണ് ബുംറ പുറംവേദനയെ കുറിച്ച് പരാതിപ്പെട്ടത്. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദേശിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ബുംറ തുടര്‍ന്ന് കളിക്കില്ല.താരത്തിന്റെ പരിക്കിനെ കുറിച്ച് വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നതിനിടെ ബുംറയെ കുറിച്ചുള്ള മുന്‍ പാകിസ്താന്‍ പേസര്‍ ഷുഐബ് അക്തറിന്റെ ഒരു വര്‍ഷം മുമ്പുള്ള ഒരു പ്രവചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബുംറയുടെ വ്യത്യസ്ത രീതിയിലുള്ള ബൗളിങ് ആക്ഷന്‍ കരിയറിനെ തന്നെ ഭീഷണിയാകുന്ന പുറംഭാഗത്തെ പരിക്കിലേക്ക് നയിക്കുമെന്ന അക്തറിന്റെ പ്രവചനമാണ് ഇപ്പോള്‍ വൈറലാകുന്നത്. 'സ്‌പോര്‍ട്‌സ് തക്' എന്ന കായികപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു അക്തറിന്റെ വാക്കുകള്‍.

''ഫ്രണ്ട് ഓണ്‍ ആക്ഷന്‍ അടിസ്ഥാനമാക്കിയാണ് ബുംറയുടെ ബൗളിങ്. ഇത്തരത്തിലുള്ള ആക്ഷനുള്ള കളിക്കാര്‍ അവരുടെ പിറക് വശവും തോളിന്റെ വേഗതയും ഉപയോഗിച്ചാണ് ബൗള്‍ ചെയ്യാറ്. സൈഡ് ഓണ്‍ ആക്ഷനുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് ബൗള്‍ ചെയ്യുമ്പോള്‍ പിറക് വശത്ത് വരുന്ന സമ്മര്‍ദത്തെ കൈകാര്യം ചെയ്യാനാകും. എന്നാല്‍ ഫ്രണ്ട് ഓണ്‍ ആക്ഷനുള്ളവര്‍ക്ക് അതിന് സാധിക്കാറില്ല. ഇയാന്‍ ബിഷപ്പും ഷെയ്ന്‍ ബോണ്ടും ഇത്തരത്തില്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ടുപേര്‍ക്കും ഫ്രണ്ട് ഓണ്‍ ആക്ഷനാണ്. ബുംറ ഇക്കാര്യം ചെയ്യണം, എന്തെന്നാല്‍ ഒരു മത്സരം കളിച്ചാല്‍ അടുത്ത മത്സരത്തില്‍ വിശ്രമം എടുക്കണം എന്നിട്ട് റീഹാബ് ചെയ്യണം. ഇത്തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. എല്ലാ മത്സരത്തിലും ബുംറയെ കളിപ്പിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബുംറയ്ക്ക് കാര്യമായ പരിക്കേല്‍ക്കും. ബുംറയെ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ കളിപ്പിക്കുക. എന്നിട്ട് പിന്‍വലിക്കുക. ദീര്‍ഘ കാലം ഇവിടെ തുടരണമെങ്കില്‍ ഇത്തരത്തില്‍ ബുംറ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.'' - അക്തര്‍ പറഞ്ഞു.

Content Highlights: Shoaib Akhtar s prediction on Jasprit Bumrah back injury goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented