ലാഹോർ: ഷുഐബ് അക്തറിന്റെ ആ തീ തുപ്പുന്ന പന്തുകളുടെ ചൂട്  ആരും മറന്നിട്ടുണ്ടാവില്ല. ആ പന്തുകള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. ഫെബ്രുവരി 14ന് തുടങ്ങുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ അക്തറുമുണ്ടാകും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അക്തര്‍ തന്നെയാണ് തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞത്. 

'ഇന്നത്തെ കുട്ടികളുടെ വിചാരം അവര്‍ക്ക് ക്രിക്കറ്റിനെ കുറിച്ച് എല്ലാമറിയാമെന്നാണ്. അവര്‍ എന്റെ ബൗളിങ് വേഗതയേയും വെല്ലുവിളിക്കുന്നു. കുട്ടികളേ..ഞാന്‍ തിരിച്ചുവരികയാണ്. യഥാര്‍ത്ഥത്തില്‍ വേഗത എന്താണെനന് ഞാന്‍ പഠിപ്പിച്ചുതരാം. കാത്തിരുന്നോളൂ...''തന്റെ വീഡിയോ ട്വീറ്റില്‍ അക്തര്‍ പറയുന്നു. 

43-കാരനായ അക്തര്‍ 2011 ലോകകപ്പിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് കമന്റേറ്ററുടെ റോളിലേക്ക് പാക് താരം മാറി. ഏകദിനത്തില്‍ 247 വിക്കറ്റും ടെസ്റ്റില്‍ 168 വിക്കറ്റും അക്തറിന്റെ പേരിലുണ്ട്. ട്വന്റി-20യില്‍ 19 വിക്കറ്റും പാക് താരത്തിന്റെ അക്കൗണ്ടിലുണ്ട്. 

 

Content Highlights: Shoaib Akhtar Announces Return To Cricket