കേരളത്തില്‍ നായകളെ കൂട്ടത്തോടെ കൊല്ലരുതെന്ന് അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍


താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Photo: Reuters

ന്യൂഡല്‍ഹി: കേരളത്തില്‍ രൂക്ഷമായ തെരുവുനായ പ്രശ്‌നത്തില്‍ അഭിപ്രായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. കേരളത്തില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കരുതെന്നും അതിന് മറ്റ് വഴികള്‍ കാണണമെന്നും ധവാന്‍ അഭ്യര്‍ഥിച്ചു.

ട്വിറ്ററിലൂടെയാണ് ധവാന്‍ ഇക്കാര്യമറിയിച്ചത്. ' കേരളത്തില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. ഇത്തരം നീക്കങ്ങള്‍ പുനഃപരിശോധിക്കാനും നായകളെ കൊല്ലുന്നത് അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു' ധവാന്‍ കുറിച്ചു.

കേരളത്തില്‍ തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനിടെയാണ് ധവാന്‍ അഭിപ്രായം രേഖപ്പെടുത്തിയത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവുപട്ടികളെ കൊന്നൊടുക്കി പരിഹാരം കണ്ടെത്തില്ലെന്ന് മുഖ്യമന്ത്രി പിണറായ് വിജയന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ധവാനെപ്പോലെയുള്ള സെലിബ്രിറ്റികള്‍ക്ക് അഭിപ്രായം എന്തുവേണമെങ്കിലും പറയാമെന്നും എന്നാല്‍ തെരുവിലൂടെ നടക്കുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ എന്ന് ആരാധകരിലൊരാള്‍ താരത്തിന്റെ ട്വീറ്റിനടിയില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ തെരുവുകളിലൂടെ ഭയത്തോടെയാണ് നടക്കുന്നതെന്നും 12 വയസ്സായ ഒരു പെണ്‍കുട്ടി നായയുടെ കടിയേറ്റ് മരിച്ചത് ധവാന്‍ അറിഞ്ഞില്ലേ എന്നും മറ്റൊരാള്‍ കുറിച്ചു.

ധവാന്റെ പ്രതികരണം മോശമായിപ്പോയി എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഏതായാലും ധവാന്റെ അഭിപ്രായം ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ ട്വീറ്ററില്‍ വൈറലായി.

Content Highlights: shikhar dhawan, street dog issue in kerala, kerala dog issue, dhawan, sports news, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented