Photo: Reuters
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാന്‍ ആളൊരു രസികനാണ്. ഡബ്‌സ്മാഷ് ചെയ്തും പാട്ടുകള്‍ക്ക് ചുവടുകള്‍ വെച്ചുമെല്ലാം ധവാന്‍ എപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. ധവാന്റെ പുതിയ പുതിയ നമ്പറുകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പതിവുപോലെ ഡബ്‌സ്മാഷല്ല മറിച്ച് നൃത്തച്ചുവടുകളുമായാണ് ധവാന്‍ ആരാധകരുടെ മനം കവര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് ആയ ബോളിവുഡ് ഫേവറിറ്റ്‌സിനാണ് താരം ചുവടുവെച്ചത്.
1998-ല്‍ പുറത്തിറങ്ങിയ പ്രശസ്തമായ ബോളിവുഡ് പാട്ടുകള്‍ ഒന്നിനുപിറകെ ഒന്നായി വരും. ആ പാട്ടുകളിലെ പ്രത്യേക ചുവടുകള്‍ അതുപോലെ ചെയ്യണം. ഇതാണ് ചലഞ്ച്. പാട്ടുകള്‍ ഓരോന്നായി വന്നപ്പോള്‍ ധവാന്‍ അനായാസം ചുവടുകള്‍ വെച്ചു. ഓരോ പാട്ടിലെയും പ്രധാന നൃത്തച്ചുവടുകള്‍ അതുപോലെ അനുകരിച്ച് ധവാന്‍ വൈറലായി. ഷാരൂഖ് ഖാനായും ആമിര്‍ ഖാനായുമെല്ലാം നൃത്തം ചെയ് താരത്തിന്റെ ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ ആരാധകര്‍ ഏറ്റെടുത്തു.
വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധവാന്‍ പുറത്തായിരുന്നു. 2021 ജൂലായിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20യില്‍ കളിച്ചത്.
എന്നാല്‍ അടുത്ത വര്‍ഷം ആരംഭിക്കുന്ന ലോകകപ്പില്‍ എന്തായാലും ടീമിലുണ്ടാകുമെന്നും കഴിവ് മുഴുവനും ലോകകപ്പില്‍ പുറത്തെടുക്കുമെന്നും ധവാന്‍ ഈയിടെ പറഞ്ഞിരുന്നു.
Content Highlights: shikhar dhawan, dhawan dance, dhawan new video, cricket news, sports news, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..