തിര്‍ത്തിയിലെ സൈനികരെ കവച്ചുവയ്ക്കുന്നതാണ് ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ട്വിറ്ററിലെ ക്രിക്കറ്റ് താരങ്ങളുടെ ശൗര്യം. രാഷ്ട്രത്തലവന്മാരേക്കാള്‍ രൂക്ഷമായാണ് ഇരു രാജ്യങ്ങളിലെയും കളിക്കാരുടെ ഇടപെടലുകള്‍. കശ്മീര്‍ വിഷയത്തിലെ ഇവരുടെ കൊണ്ടും കൊടുത്തമുള്ള ഏറ്റുമുട്ടല്‍ വലിയ കോളിളക്കമാണ് ട്വിറ്ററില്‍ ഉണ്ടാക്കുന്നത്.

കശ്മീര്‍ വിഷയത്തിലെ പാക് താരങ്ങളുടെ അഭിപ്രായ പ്രകടനത്തില്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കശ്മീര്‍ വിഷയത്തിലുള്ള ഷാഹിദ് അഫ്രീദിയുടെ അഭിപ്രായ പ്രകടനത്തില്‍ പ്രതികരിക്കുകയായിരുന്നു ധവാന്‍.

ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും നമ്മള്‍ അതിനെതിരേ അണിനിരക്കും. ഞങ്ങള്‍ക്ക്‌  പുറമേ നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ല. ആദ്യം നിങ്ങള്‍ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ. എന്നിട്ടാവാം മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നത്. ഒരു പഴമൊഴിയുണ്ട്. ചില്ലുമേടയില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ക്കു നേരെ കല്ലെറിയരുത്-ധവാന്‍ ട്വീറ്റ് ചെയ്തു.

tweet

കശ്മീരിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും നിരപരാധികളെ വെടിവച്ചുകൊല്ലുകയുമാണെന്നും വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നുമാണ് അഫ്രീദി ആവശ്യപ്പെട്ടത്. ശിഖര്‍ ധാവന് പുറമെ ലോക്‌സഭാംഗം കൂടിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

Content Highlights: Shikhar Dhawan, Pakistani cricketers, Shahid Afridi, Kashmir