മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20-യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചത്.
മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലി തന്നെയാണ് നായകന്. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന് ടീമിലേക്ക് തിരിച്ചെത്തി. ഏകദിന - ട്വന്റി 20 ടീമുകളിലാണ് ധവാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധോനി ടീമില്‍ ഇല്ലാത്തതു കാരണം ഋഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇടംനേടി. ടെസ്റ്റില്‍ രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയുണ്ട്. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍.
ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവര്‍ ഏകദിന - ട്വന്റി 20 ടീമുകളില്‍ ഇടംനേടി. വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍ എന്നിവര്‍ ട്വന്റി 20 ടീമില്‍ ഇടം നേടി. കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചാഹലും ട്വന്റി 20 ടീമിലില്ല. ഓഗസ്റ്റ് മൂന്നിനാണ് പര്യടനം ആരംഭിക്കുന്നത്.
കോലിക്കൊപ്പം രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമുകളിലും ഉള്‍പ്പെട്ട താരങ്ങള്‍. പൃഥ്വി ഷാ, മുരളി വിജയ് എന്നിവര്‍ ടെസ്റ്റ് ടീമിലില്ല. പരിക്കാണ് പൃഥ്വിക്ക് വില്ലനായത്. ടെസ്റ്റില്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് ഓപ്പണര്‍മാര്‍. ഹനുമ വിഹാരി ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി.
ട്വന്റി 20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവദീപ് സൈനി.
Content Highlights: Shikhar Dhawan back in squad Shreyas Iyer, Manish Pandey called up in ODIs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..