രാഹുൽ ദ്രാവിഡും രവി ശാസ്ത്രിയും | Photo: twitter|getty images
കൊളംബോ: ഒരേസമയം രണ്ട് പരിശീലകര്‍ രണ്ട് ടീമിനെ പരമ്പരയ്ക്കായി ഒരുക്കുന്ന അപൂര്‍വ്വ കാഴ്ച്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷിയാകാന്‍ ഒരുങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ യുവനിരയെ രാഹുല്‍ ദ്രാവിഡും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സീനിയര്‍ ടീമിനെ രവി ശാസ്ത്രിയും പരിശീലിപ്പിക്കും.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. രവി ശാസ്ത്രിക്കും രാഹുല്‍ ദ്രാവിഡിനും കീഴില്‍ പരിശീലനം നേടിയ ധവാന്‍ ഇരുവരുടേയും പരിശീലനത്തെ കുറിച്ച് സംസാരിക്കുകയാണ്. 'ദ്രാവിഡ് വളരെ സംയമനത്തോടെയാണ് കാര്യങ്ങള്‍ സമീപിക്കുന്നത്. എന്നാല്‍ ശാസ്ത്രി അല്‍പം അഗ്രസീവായ കോച്ചാണ്. രണ്ടു പേര്‍ക്കും അവരുടേതായ ശൈലിയുണ്ട്. ഇരുവരുടേയും കീഴില്‍ പരിശീലനം നേടുന്നത് ഞാന്‍ ആസ്വദിക്കുന്നു.' ധവാന്‍ വ്യക്തമാക്കുന്നു.
ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ദ്രാവിഡ് ആയിരുന്നു അന്ന് പരിശീലകനെന്നും ഇരുവരും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Shikhar Dhawan answers how Rahul Dravids coaching style differs from Ravi Shastris
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..