Photo: AP
അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി. രോഗം ഭേദമായതോടെ ഇരുവര്‍ക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. എങ്കിലും ബുധനാഴ്ച നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല.
കോവിഡ് പരിശോധനയില്‍ നെഗറ്റീവായതോടെ ഇരുവരും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലഘുവായ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.
അതേസമയം രോഗം ബാധിച്ച ഋതുരാജ് ഗെയ്ക്വാദ് ഇപ്പോഴും ഐസൊലേഷനിലാണ്.
Content Highlights: shikhar dhawan and shreyas iyer tested negative and cleared for training
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..