Photo: www.twitter.com
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച ഷാ രണ്ടിന്നിങ്‌സിലും പൂജ്യനായി പുറത്തായിരുന്നു. ആകെ ആറു പന്തുകള്‍ മാത്രമാണ് നേരിട്ടത്.
ഇതേത്തുടര്‍ന്ന് ഷായ്ക്ക് ടീമില്‍ നിന്നും സ്ഥാനം നഷ്ടപ്പെടുകയും ശുഭ്മാന്‍ ഗില്‍ പകരക്കാരനായി സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം മാനസികമായി ഏറെ തളര്‍ന്നിരുന്നുവെന്ന് പൃഥ്വി ഷാ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നും താരത്തെ രക്ഷിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. ഷാ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
'ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം ഞാന്‍ മാനസികമായി വല്ലാതെ തളര്‍ന്നിരുന്നു. അപ്പോഴാണ് സച്ചിന്‍ സാറിനെ കാണുന്നത്. അദ്ദേഹം എന്നോട് ബാറ്റിങ് ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തരുതെന്ന് പറഞ്ഞു. പക്ഷേ ബാറ്റ് ശരീരത്തോട് ചേര്‍ത്ത് പിടിച്ച് കളിക്കാന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ രണ്ടിന്നിങ്‌സുകളിലും ക്ലീന്‍ ബൗള്‍ഡായത് ഇക്കാര്യം ശ്രദ്ധിക്കാത്തതുകൊണ്ടാണ്. സാറിന്റെ ഉപദേശത്തിനുശേഷം ഞാന്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ നന്നായി കളിക്കാന്‍ സാധിക്കുന്നത്.'-പൃഥ്വി ഷാ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ഷാ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ്. താരത്തിന്റെ ചിറകിലേറി മുംബൈ ടീം ഫൈനലിലെത്തിയിട്ടുണ്ട്.
നിലവില്‍ വെറും ഏഴ് മത്സരങ്ങളില്‍ നിന്നും 754 റണ്‍സാണ് ഷാ നേടിയിരിക്കുന്നത്. അതും 188.5 ബാറ്റിങ് ശരാശരിയില്‍! ഈ പ്രകടനത്തോടെ വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാ.
Content Highlights: Shaw reveals the advice he got from Sachin Tendulkar after disappointing tour of Australia
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..