Photo:twitter.com
ഡല്‍ഹി: 50 ഓവര്‍ ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി മുംബൈയുടെ യുവതാരം പൃഥ്വി ഷാ. ചേസിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ഇന്ത്യന്‍താരം എന്ന റെക്കോഡാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്.
സൗരാഷ്ട്രയ്‌ക്കെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 123 പന്തുകളില്‍ നിന്നും പുറത്താവാതെ 185 റണ്‍സാണ് താരം അടിച്ചെടുത്തത്. 183 റണ്‍സെടുത്ത മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമാണ് ഈ റെക്കോഡ് ഇത്രയും കാലം പങ്കിട്ടുവന്നത്. എന്നാല്‍ 185 റണ്‍സ് നേടിയതോടെ പൃഥ്വി ഷാ ഈ റെക്കോഡ് മറികടന്നു.
പൃഥ്വിയുടെ മികവില്‍ മുംബൈ വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ജശസ്വി ജയ്‌സ്വാളിനൊപ്പം 238 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം കെട്ടിപ്പടുത്തത്. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവുമില്ലാതെയാണ് മുംബൈ കളിക്കാനിറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര നിശ്ചിത 50 ഓവറില്‍ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41.5 ഓവറില്‍ ലക്ഷ്യത്തിലെത്തി.
Content Highlights: Shaw breaks Dhoni and Kohli's record with unbeaten 185 in Vijay Hazare Trophy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..