ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ശര്‍ദ്ധുല്‍ ഠാക്കൂര്‍ ഒരു റെക്കോഡ് സ്ഥാപിച്ചു. പക്ഷേ പക്ഷേ അങ്ങിനെയൊരു റെക്കോഡ് സ്ഥാപിക്കാന്‍ ശര്‍ദ്ധുല്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാകില്ല. രണ്ട് ഏകദിനത്തിനിടെ ഇന്ത്യക്ക് വേണ്ടി ഒരു സിക്‌സ് അടിക്കുന്ന താരമെന്ന റെക്കോഡാണ് ശര്‍ദ്ധുല്‍ നേടിയത്. ബെന്‍ സ്‌റ്റോക്ക്‌സ എറിഞ്ഞ 49-ാം ഓവറിലായിരുന്നു ആ സിക്‌സ്. 
637 പന്ത് നേരിട്ട ശേഷം ഇന്ത്യ നേടുന്ന ഏക സിക്‌സ്‌.

ലോഡ്സില്‍ നടന്ന രണ്ടാം ഏകദനിത്തില്‍ ഇന്ത്യക്ക് ഒരു സിക്‌സ് പോലും നേടാനായിരുന്നില്ല. ലീഡ്‌സിലും അതു തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ 49-ാം ഓവറില്‍ സിക്‌സ് അടിച്ച് ശര്‍ദ്ധുല്‍ ചരിത്രത്തിന്റെ ഭാഗമായി. നേരത്തെ 30 വര്‍ഷം മുമ്പ് 1988ലെ ഷാര്‍ജ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യക്ക് ഇങ്ങിനെയൊരു അവസ്ഥ വന്നത്. 

നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ നാല് സിക്‌സ് അടിച്ചിരുന്നു. ഇതോടെ ഈ പരമ്പരയില്‍ ഇന്ത്യക്കായി സിക്‌സ് നേടുന്ന താരമെന്ന റെക്കോഡില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശര്‍ദ്ധുലും ചേര്‍ന്നു.

Content Highlights: Shardul Thakur Six Record India vs England Series