ലണ്ടന്‍: പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന പേസര്‍ ശാര്‍ദുല്‍ താക്കൂര്‍ കായികക്ഷമത വീണ്ടെടുത്തതായി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനം. 

പേശീവലിവ് കാരണമാണ് ശാര്‍ദുല്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിക്കാതിരുന്നത്. ഇതോടെ മൂന്നാം ടെസ്റ്റിനുള്ള ടീം സെലക്ഷനിലേക്ക് താരത്തെക്കൂടി പരിഗണിക്കുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

ശാര്‍ദുലിനെ മൂന്നാം ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ കളിപ്പിക്കുമോ എന്ന കാര്യം ഉറപ്പില്ല. ടീം കോമ്പിനേഷന്‍ അനുസരിച്ചായിരിക്കും താരത്തിന്റെ ടീമിലെ സ്ഥാനമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലിയിലാണ് മൂന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നീ നാല് പേസര്‍മാര്‍ക്കൊപ്പം ഇന്ത്യ മികച്ച രീതിയില്‍ കളിച്ചതിനാല്‍ ശാര്‍ദുല്‍ ടീമില്‍ ഇടം കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Content Highlights: Shardul Thakur fit and available for 3rd Test