Photo: PTI
ഓവല്‍: ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍. ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ വിദേശതാരം എന്ന റെക്കോഡാണ് ശാര്‍ദൂല്‍ സ്വന്തമാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അര്‍ധസെഞ്ചുറി നേടിയതോടെയാണ് ശാര്‍ദൂല്‍ ചരിത്രത്തിലിടം നേടിയത്. ആദ്യമായി ഓവലില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ വിദേശ താരം ഓസ്‌ട്രേലിയയുടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ്. ഓസ്‌ട്രേലിയയുടെ തന്നെ അലന്‍ ബോര്‍ഡറാണ് രണ്ടാമതായി ഈ നേട്ടത്തിലെത്തിയ താരം.
ഓവലില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരം എന്ന റെക്കോഡും ശാര്‍ദൂല്‍ സ്വന്തമാക്കി. 2021 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഓവലില്‍ ശാര്‍ദൂല്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയത്. ഈ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും താരം അര്‍ധസെഞ്ചുറി നേടി. ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സെടുത്ത ശാര്‍ദൂല്‍ രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സ് നേടി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ശാര്‍ദൂല്‍ 109 പന്തുകളില്‍ നിന്ന് 51 റണ്‍സാണ് നേടിയത്. ആറ് ഫോറുകള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മത്സരത്തില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം 109 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശാര്‍ദൂലിന് സാധിച്ചു.
Content Highlights: Shardul Thakur Draws Level With Don Bradman
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..