സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സിനെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.
പരിക്കൊന്നുമില്ലാത്ത താരത്തിന് വിശ്രമമനുവദിക്കരുതെന്നാണ് വോണിന്റെ പക്ഷം. ഡിസംബര്‍ 27 ന് തുടങ്ങുന്ന ടെസ്റ്റ് മത്സരങ്ങളില്‍ താരം ടീമിലേക്ക് തിരിച്ചെത്തും. ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ടു ഏകദിന മത്സരങ്ങളിലും കളിച്ച താരത്തിന് പിന്നീട് വിശ്രമം അനുവദിക്കുകയായിരുന്നു.
'കമ്മിന്‍സിന് വിശ്രമം അനുവദിച്ചത് എന്നെ നിരാശനാക്കുന്നു.ടീമില്‍ മികച്ച ബൗളര്‍മാര്‍ ഏറെയുണ്ട്. പക്ഷേ കമ്മിന്‍സിന് എന്തിനാണ് വിശ്രമം അനുവദിച്ചത്? ഐ.പി.എല്ലില്‍ കളിച്ചതാണോ അതിനുകാരണം? ഐ.പി.എല്ലില്‍ കളിക്കുന്നതിനേക്കാള്‍ പ്രധാനമാണ് സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുക എന്നത്.'- ഷെയ്ന്‍ വോണ്‍ പറഞ്ഞു
കമ്മിന്‍സിന് പകരം പേസ് ബൗളര്‍ സീന്‍ അബോട്ടാണ് ഓസിസ് ടീമില്‍ ഇടം നേടിയത്.
Content Highlights: Shane Warne slams Australia for resting Pat Cummins