Photo: PTI
മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷമാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണിലെത്തിയത്.
പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോക്കില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്. ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ സംസ്കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വോണ്‍ ലോകത്തോട് വിടപറഞ്ഞത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 52 വയസ്സ് മാത്രമായിരുന്നു പ്രായം. തായ്ലന്ഡിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ മാര്‍ച്ച് നാലിന് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വോണിന്റെ സംസ്കാരച്ചടങ്ങ് എന്നുനടത്തുമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. മെല്‍ബണില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights: Shane Warne's body returns home to Australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..