വിമാനം കയറി വന്ന ശിഷ്യന്‍ ആശാന്റെ ജൂനിയേഴ്‌സിനെ വെള്ളം കുടിപ്പിച്ചു;64 വര്‍ഷത്തെ റെക്കോഡിനൊപ്പമെത്തി


ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സില്‍ 99 റണ്‍സ് വഴങ്ങി വീഴ്ത്തിയത് അഞ്ച് വിക്കറ്റ്.

സിഡ്‌നി: ആശാന്റെ തട്ടകത്തിലേക്ക് വിമാനം കയറി വന്ന ശിഷ്യന്‍ ആശാന്റെ ജൂനിയേഴ്‌സിനെ തന്നെ വീഴ്ത്തിയാല്‍ എങ്ങനെയെുണ്ടാകും? ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിനിടെ സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കണ്ടത് അതാണ്. വോണിന്റെ ശിഷ്യനായ കുല്‍ദീപ് വോണിന്റെ ജൂനിയേഴ്‌സിനെ വെള്ളം കുടിപ്പിച്ച കാഴ്ച്ച മനോഹരമായിരുന്നു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന കുല്‍ദീപ് 64 വര്‍ഷം മുമ്പത്തെ റെക്കോഡിനൊപ്പമെത്തിയാണ്‌ കളി തുടങ്ങിയത്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സില്‍ 99 റണ്‍സ് വഴങ്ങി വീഴ്ത്തിയത് അഞ്ച് വിക്കറ്റ്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നറാണ് കുല്‍ദീപ്. ഇതിന് മുമ്പ് 1955-ല്‍ ഇംഗ്ലീഷ് സ്പിന്നര്‍ ജോണി വാര്‍ഡ്‌ലാണ് ഈ നേട്ടത്തിലെത്തിയത്.

തന്നെ ആരാധിക്കുന്ന ശിഷ്യനെ അഭിനന്ദിനക്കാന്‍ സ്പിന്‍ ഇതിഹാസവും മറന്നില്ല. ഐ.പി.എല്ലിനിടയിലെ സന്തേഷ നിമിഷത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു വോണിന്റെ അഭിനന്ദനം. കൂട്ടുകാരാ, നിന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞതിലും നിന്റെ ബൗളിങ് കാണാന്‍ കഴിഞ്ഞതിലും സന്തോഷം. ട്വിറ്ററില്‍ വോണ്‍ കുറിച്ചു. ഇപ്പോള്‍ ഷെയ്ന്‍ വോണ്‍ നിന്നില്‍ അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഋഷഭിനെ അഭിനന്ദിച്ച്‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ട്വീറ്റ്.

ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ ടീം ശക്തമല്ലെന്ന വാദം ഉന്നയിക്കുമ്പോഴും കുല്‍ദീപിന്റെ നേട്ടത്തെ വില കുറച്ചു കാണാനാകില്ല. മുത്തയ്യ മുരളീധരനും ഹര്‍ഭജന്‍ സിങ്ങിനുമൊന്നം ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ അത്ര മികച്ച റെക്കോഡുകള്‍ എടുത്തുപറയാനില്ല. ആ സാഹചര്യത്തിലാണ് കുല്‍ദീപിന്റെ പ്രകടനത്തിന് പ്രസക്തിയേറുന്നത്.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയും വാലറ്റത്തെ ബാറ്റ്‌സ്മാന്‍മാരെയും കുല്‍ദീപ് പുറത്താക്കി എന്നതാണ് ശ്രദ്ധേയം.പലപ്പോഴും എതിര്‍ടീമിന്റെ വാലറ്റം ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. എന്നാല്‍ കുല്‍ദീപിന് മുന്നില്‍ അതും വിലപ്പോയില്ല. ഓസ്‌ട്രേലിയ 300 റണ്‍സിന് കൂടാരം കയറി.

Content Highlights: Shane Warne Praises Kuldeep Yadav Five Wicket Haul Sydney Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented