ദുബായ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ വിലക്കിയ ഐ.സി.സി നടപടിക്കെതിരേ വ്യാപക വിമര്‍ശനം. മത്സരം വെറും മൂന്നു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.സി.സിയുടെ ഈ വിചിത്ര നടപടി വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നത്.

ഇതോടെ സെന്റ് ലൂസിയയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഹോള്‍ഡറിന് കളിക്കാനാകില്ല. മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഐ.സി.സിയുടെ ഈ നടപടിക്കെതിരേ പരസ്യമായി രംഗത്തെത്തി. സാമാന്യ യുക്തിക്ക് നിരക്കാത്ത നടപടിയാണിതെന്നു പറഞ്ഞ വോണ്‍, വിലക്കിനെതിരേ അപ്പീല്‍ പോകാനും ഹോള്‍ഡറോട് ആവശ്യപ്പെട്ടു. 

ടെസ്റ്റിന്റെ ഒരു ദിവസം 90 ഓവറുകളാണ് മത്സരം നടക്കാറ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഇതിനനുസരിച്ച് ബൗള്‍ ചെയ്യാനായിരുന്നില്ല. 

suspending windies captain jason holder

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും ഐ.സി.സിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റില്‍ 381 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ പത്തു വിക്കറ്റിനും ജയിച്ച വെസ്റ്റിന്‍ഡീസ് പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ ഒരു ഇരട്ട സെഞ്ചുറിയും ഹോള്‍ഡര്‍ നേടിയിട്ടുണ്ട്. 

suspending windies captain jason holder

ഇതോടെ ഐ.സി.സി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹോള്‍ഡര്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. പരമ്പരയില്‍ ഏഴു വിക്കറ്റും ഹോള്‍ഡര്‍ വീഴ്ത്തിയിട്ടുണ്ട്. ഹോള്‍ഡറുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റാകും മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ നയിക്കുക. 

Content Highlights: shane warne michael vaughan slam ridiculous icc decision of suspending windies captain jason holder