photo:twitter/Jatin Sharma
ഗുവാഹാട്ടി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. 67-റണ്‍സിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയത്. സെഞ്ചുറിയുമായി ഡാസന് ശനക ലങ്കന്‍ നിരയില്‍ തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
അവസാന ഓവറെത്തുമ്പോഴേക്കും ലങ്കയ്ക്ക് വിജയം അപ്രാപ്യമായിരുന്നു. പക്ഷേ ക്യാപ്റ്റന്‍ ശനക സെഞ്ചുറി നേടുമോ എന്നതാണ് ഏവരും ഉറ്റുനോക്കിയത്. അതിനിടയിലാണ് മത്സരത്തില്‍ നാടകീയമായ സംഭവം ഉടലെടുക്കുന്നത്.
സെഞ്ചുറി നേടാന്‍ ശനകയ്ക്ക് മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യപന്തില്‍ ശനക രണ്ട് റണ്‍സെടുത്തു. എന്നാല്‍ രണ്ടാം പന്തില്‍ ശനകയ്ക്ക് റണ്‍സൊന്നും നേടാനായില്ല. മൂന്നാം പന്തില്‍ ശനക ഒരു റണ്ണെടുത്തു. ആ ഘട്ടത്തില്‍ സെഞ്ചുറി തികയ്ക്കാന്‍ ശനകയ്ക്ക് രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്.
എന്നാല്‍ നാലാം പന്ത് എറിയാനെത്തിയ ഷമി നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ ക്രീസ് വിട്ട് നിന്നിരുന്ന ശനകയെ മങ്കാദിങ് വഴി പുറത്താക്കാന്‍ ശ്രമിച്ചു. ഷമി പന്തെറിയാതെ ബെയ്ല്‍സ് തെറിപ്പിച്ചു. ശനക അപ്പോള്‍ ക്രീ
സില് നിന്ന് പുറത്തായിരുന്നു. താരങ്ങളെല്ലാവരും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിനായി കാത്തുനിന്നു. ആ സമയം രോഹിത് ശര്‍മ ഇടപെട്ട് അപ്പീല്‍ പിന്‍വലിച്ചു. അതോടെ കളി പുനരാരംഭിച്ചു.
അഞ്ചാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ലങ്കന്‍ ക്യാപ്റ്റന്‍ സെഞ്ചുറിയും തികച്ചു. അവസാന പന്ത് അതിര്‍ത്തി കടത്തിയാണ് ശനക മൈതാനം വിട്ടത്. ഇതോടെ ലങ്കന്‍ ഇന്നിങ്സ് നിശ്ചിത 50-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306-റണ്‍സിന് അവസാനിച്ചു.
Content Highlights: Shami run-out Shanaka in the non-striker end then Rohit & Shami decided to withdraw the appeal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..