വിന്‍ഡീസ് താരങ്ങള്‍ക്ക് രാജ്യത്തിനായി കളിക്കാന്‍ താല്‍പ്പര്യമേ ഇല്ല; രൂക്ഷ വിമര്‍ശനവുമായി ഹൂപ്പര്‍


വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി പിണങ്ങി ദേശീയ ജേഴ്‌സിയില്‍ കളിക്കാതിരിക്കുന്ന താരങ്ങള്‍ക്കെതിരേയാണ് ഹൂപ്പറുടെ വിമര്‍ശനം.

കൊല്‍ക്കത്ത: മുതിര്‍ന്ന വിന്‍ഡീസ് താരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ കാള്‍ ഹൂപ്പര്‍ രംഗത്ത്. മുതിര്‍ന്ന താരങ്ങള്‍ക്ക് രാജ്യത്തിനായി കളിക്കാന്‍ താല്‍പ്പര്യമില്ലാത്തത് നാണക്കേടാണെന്ന് അദ്ദേഹം തുറന്നടിച്ചു.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി പിണങ്ങി ദേശീയ ജേഴ്‌സിയില്‍ കളിക്കാതിരിക്കുന്ന താരങ്ങള്‍ക്കെതിരേയാണ് ഹൂപ്പറുടെ വിമര്‍ശനം. ക്രിസ് ഗെയില്‍, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവരില്ലാതെ ഇറങ്ങിയ വിന്‍ഡീസ് ആദ്യ ടിട്വന്റി മത്സരത്തില്‍ ഇന്ത്യയോടു തോറ്റതിനു പിന്നാലെയായിരുന്നു ഹൂപ്പറുടെ വിമര്‍ശനം.

പരിക്കും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് മിക്ക താരങ്ങളും ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. രാജ്യത്തിനായി കളിക്കാനുള്ള താരങ്ങളുടെ താല്‍പ്പര്യമില്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഹൂപ്പര്‍ പറഞ്ഞു. തന്നെ ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ നേരത്തെ ബോര്‍ഡിനെ അറിയിച്ചിരുന്നു.

പലപ്പോഴും യുവ താരങ്ങളാണ് വിന്‍ഡീസ് ടീമിനെ മുന്നോട്ടുകൊണ്ടു പോകുന്നത്. ഇതിനാല്‍ തന്നെ തങ്ങളുടെ പ്രതാപ കാലത്തിന്റെ അടുത്തെങ്ങുമില്ല ഇപ്പോഴത്തെ വിന്‍ഡീസ് ടീം. ഈ വര്‍ഷം ഇതുവരെ കളിച്ച എട്ടു ടിട്വന്റി മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിന്‍ഡീസിന് വിജയിക്കാനായിട്ടുള്ളത്. ബംഗ്ലദേശിനോട് പരമ്പര തോല്‍ക്കുകയും ചെയ്തു.

സ്ഥിരതയില്ലായ്മയാണ് ഇപ്പോഴത്തെ വിന്‍ഡീസ് ടീമിനെ അലട്ടുന്ന പ്രശ്‌നമെന്നും ഹൂപ്പര്‍ ചൂണ്ടിക്കാട്ടി. ചില ദിവസങ്ങളില്‍ അവര്‍ നന്നായി കളിക്കുന്നു. ചില ദിവസങ്ങളില്‍ വളരെ മോശമായും. കളിക്കളത്തില്‍ സ്ഥിരത അത്യാവശ്യമായ കാര്യമാണ്.

Content Highlights: shame top players aren't interested in playing for west indies carl hooper

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented