Photo: AFP
ധാക്ക: വീണ്ടും വിവാദത്തിന് തിരികൊളുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസ്സന്‍. ആരാധകനെ തൊപ്പികൊണ്ട് അടിച്ചാണ് ഷാക്കിബ് വിവാദനായകനായത്.
ബംഗ്ലാദേശിലെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാക്കിബ് ആരാധകനെതിരേ തിരിഞ്ഞത്. കനത്ത സുരക്ഷയില്‍ ജനക്കൂട്ടത്തിന് നടുവിലൂടെ നടന്നുപോകുകയായിരുന്ന ഷാക്കിബ് തൊപ്പിയുപയോഗിച്ച് ആരാധകരിലൊരാളെ തല്ലുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നതിനാണ് ഷാക്കിബ് ആരാധകനെ തല്ലിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. ദേഷ്യം പൂണ്ട് നില്‍ക്കുന്ന ഷാക്കിബിന്റെ ഈ പ്രവൃത്തി ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പലരും ബംഗ്ലാദേശ് നായകനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനുമുന്‍പും നിരവധി വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട് ഷാക്കിബ്. ഈയിടെ ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ഷാക്കിബ് അമ്പയറോട് കയര്‍ത്തത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കുകയാണ് താരം. പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഷാക്കിബിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
Content Highlights: Shakib Al Hasan Loses Cool, Hits Fan Amid Tight Security, Video Goes Viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..