ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് പിച്ചില്‍ കൃത്രിമം കാണിച്ചു; വെളിപ്പെടുത്തലുമായി അഫ്രീദി


Photo:REUTERS

ഇസ്ലാമാബാദ്: 2005-ല്‍ ഇംഗ്ലണ്ടിനെതിരായ ഫൈസലാബാദ് ടെസ്റ്റില്‍ പിച്ചില്‍ കൃത്രിമം കാണിച്ച സംഭവത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദി. അന്ന് സഹതാരമായിരുന്ന ഷുഐബ് മാലിക്കിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും ചെയ്തുകൊള്ളാനായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അഫ്രീദി വെളിപ്പെടുത്തി.

2005-ല്‍ ഇംഗ്ലണ്ട് - പാകിസ്താന്‍ ടെസ്റ്റിനിടെ പിച്ചില്‍ കൃത്രിമം കാണിച്ചതിന് അഫ്രീദിക്ക് ഒരു ടെസ്റ്റില്‍ നിന്നും രണ്ട് ഏകദിനങ്ങളില്‍ നിന്നും മാച്ച് റഫറി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് അഫ്രീദി ക്ഷമാപണം നടത്തുകയും ചെയ്തു. 2010-ല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ പന്ത് ചുരണ്ടിയതിന് താരത്തെ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.

''അതൊരു നല്ല പരമ്പരയായിരുന്നു. ആ ടെസ്റ്റ് ഫൈസലാബാദിലായിരുന്നു. പന്തിന് ടേണോ സ്വിങ്ങോ ലഭിക്കാത്ത ഒരു ടെസ്റ്റ്. മത്സരം തികച്ചും വിരസമായിരുന്നു. ഞാന്‍ എന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ചിട്ടും യാതൊന്നും നടക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നത്. അതോടെ എല്ലാവരുടെയും ശ്രദ്ധ മാറി. അപ്പോള്‍, പന്ത് ടേണ്‍ ചെയ്യണമെന്നും അതിനായി പിച്ചില്‍ വിള്ളലുണ്ടാക്കാന്‍ തോന്നുന്നതായും ഞാന്‍ അടുത്തുണ്ടായിരുന്ന മാലിക്കിനോട് പറഞ്ഞു. ആരും കാണുന്നില്ല, അത് ചെയ്‌തോളാന്‍ മാലിക്ക് പറഞ്ഞു. അതോടെ ഞാനത് ചെയ്തു.'' - സമാ ടീവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അഫ്രീദി വെളിപ്പെടുത്തി. ഇപ്പോള്‍ അത് തെറ്റായിരുന്നുവെന്ന് തിരിച്ചറിയുന്നതായും അഫ്രീദി വ്യക്തമാക്കി.

Content Highlights: Shahid Afridi recalls 2005 Faisalabad pitch tampering incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented