പാകിസ്താന്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കണം, കിരീടം നേടി മറുപടി കൊടുക്കണം- അഫ്രീദി


1 min read
Read later
Print
Share

Photo: AP

ലാഹോര്‍: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കണമെന്ന നിര്‍ദേശവുമായി ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ വന്ന്‌ ലോകകപ്പ് കിരീടം നേടിയാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താന്‍ നല്‍കുന്ന അടിയാകുമെന്ന് മുന്‍ പാക് നായകന്‍ അഭിപ്രായപ്പെട്ടു.

പാകിസ്താന്‍ ആതിഥേയരാകുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഫ്രീദി അഭിപ്രായവുമായി രംഗത്തെത്തിയത്. ഇന്ത്യ പാകിസ്താനില്‍ കളിക്കാത്ത പക്ഷം വേദി ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

' ഞങ്ങള്‍ ഇന്ത്യയിലേക്ക് പോകില്ല എന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്തിനാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം. ഇത്തരം കാര്യങ്ങള്‍ പോസിറ്റീവായി എടുക്കണം. പാകിസ്താന്‍ ഇന്ത്യയില്‍ പോയി ലോകകപ്പ് കളിച്ച് കിരീടം നേടണം. അങ്ങനെയായാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താന്‍ നല്‍കുന്ന അടിയാണ്. എവിടെപ്പോയി കളിച്ചാലും ജയിക്കാനാകുമെന്ന് പാകിസ്താന്‍ ലോകത്തിന് കാട്ടിക്കൊടുക്കണം' - ഒരു പാക് മാധ്യമത്തോട് അഫ്രീദി പറഞ്ഞു.

2008 ന് ശേഷം ഇന്ത്യ പാകിസ്താനില്‍ ഒരു മത്സരം കളിച്ചിട്ടില്ല. പാകിസ്താന്‍ അവസാനമായി ഇന്ത്യയില്‍ മത്സരം കളിച്ചത് 2016 ട്വന്റി 20 ലോകകപ്പിലാണ്. അന്ന് അഫ്രീദിയാണ് പാകിസ്താനെ നയിച്ചത്.

Content Highlights: shahid afridi gives pcb a strong message on travelling india for world cup 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
indian cricket team new jersey

1 min

ഒന്നല്ല മൂന്ന്! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സികള്‍ പുറത്തിറക്കി അഡിഡാസ്

Jun 1, 2023


ICC announces prize money for World Test Championship 2021-23 cycle

1 min

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികള്‍; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

May 26, 2023


Ajinkya Rahane

1 min

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; അജിങ്ക്യ രഹാനെ വീണ്ടും ഇന്ത്യന്‍ ടീമില്‍

Apr 25, 2023

Most Commented