Photo: twitter.com/iShaheenAfridi
കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ഇരുടീമുകളും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തകര്‍ത്തിരുന്നു.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്ന് താരം വ്യക്തമാക്കി. എ.എഫ്.പിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം അറിയിച്ചത്.
' ഇന്ത്യയ്‌ക്കെതിരായ എല്ലാ മത്സരവും പ്രത്യേകത നിറഞ്ഞതാണ്. നിരവധി പേരാണ് ഈ മത്സരം കാണുന്നത്. അണ്ടര്‍ 16 ക്രിക്കറ്റ് കളിക്കുന്നതിന് മുന്‍പ് സ്ഥിരമായി ഞാന്‍ ഇന്ത്യ-പാക് കളി കാണുമായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ.' - അഫ്രീദി പറഞ്ഞു.
മഴമുടക്കിയ ഇന്ത്യയ്‌ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ അഫ്രീദി നാല് വിക്കറ്റെടുത്തിരുന്നു. പേസ് അറ്റാക്കിലാണ് പാകിസ്താന്റെ പ്രതീക്ഷ. അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണ് പാക് പേസ് നിരയിലുള്ളത്. ഇവര്‍ ഇതുവരെ ഏഷ്യാകപ്പില്‍ നിന്ന് 23 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ പേസ് ത്രയത്തെ നേരിടുക എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം.
Content Highlights: Shaheen Afridi Fires Big "Best Is Yet To Come" Warning To India Ahead Of Asia Cup Super 4 Clash
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..