ഷഹീൻ അഫ്രീദി, ഷാഹിദ് അഫ്രീദി
ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഷാഹിദ് അഫ്രീദി. പന്തുകൊണ്ടും ബാറ്റുകൊണ്ടും എതിരാളികളെ വിറപ്പിച്ച അഫ്രീദി ക്രിക്കറ്റ് മതിയാക്കിയപ്പോള്‍ ആരാധകര്‍ ഏറെ സങ്കടപ്പെട്ടു. എന്നാല്‍ ഷാഹിദിന് പകരം മറ്റൊരു അഫ്രീദി പാകിസ്താന്‍ ടീമിലിടം നേടി. ഷഹീന്‍ അഫ്രീദി.
തീതുപ്പുന്ന പന്തുകളുമായി ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളറായി മാറാന്‍ ഷഹീന് അധികസമയം വേണ്ടിവന്നില്ല. ഇടംകൈയ്യന്‍ പേസറുടെ ബൗളിങ്ങിന് മുന്നില്‍ കൊലകൊമ്പന്മാരായ പലബാറ്റര്‍മാരും മുട്ടുകുത്തി.
ഷഹീന്‍ അഫ്രീദിയും ഷാഹിദ് അഫ്രീദിയും നേര്‍ക്കുനേര്‍ വന്നൊരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഷാഹിദ് അഫ്രീദി ബാറ്റുചെയ്യുന്ന വീഡിയോയാണിത്. വരാനിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായാണ് ഇരുവരും പിശീലനം നടത്തിയത്. ഷാഹിദ് ക്രിക്കറ്റില്‍ നിന്ന് ഇതിനോടകം വിരമിച്ചിട്ടുണ്ട്.
പരിശീലനത്തിനിടെ ഷഹീന്റെ അതിവേഗത്തില്‍ വന്ന പന്ത് ഷാഹിദ് സിക്‌സര്‍ പറത്തി. പ്രായം വെറും അക്കം മാത്രമാണെന്ന തലക്കെട്ടില്‍ പാകിസ്താന്‍ ക്രിക്കറ്റ് തന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷ അഫ്രീദിയെയാണ് ഷഹീന്‍ അഫ്രീദി വിവാഹം കഴിക്കുന്നത്.
Content Highlights: Shaheen Afridi Bowls To Shahid Afridi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..