മനുഷ്യരായാല്‍ ഇത്ര ആര്‍ത്തി പാടില്ല ! ബാബറിനെയും റിസ്വാനെയും പുകഴ്ത്തി അഫ്രീദി


പാകിസ്താന്‍ ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

Photo: AFP

കറാച്ചി: പാകിസ്താന്‍ ഓപ്പണര്‍മാരായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പുകഴ്ത്തി പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യില്‍ 203 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി റെക്കോഡ് നേടിയതിനുപിന്നാലെയാണ് ഷഹീന്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്.

ബാബറിന്റെയും റിസ്വാന്റെയും പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്നും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതെ ഇരുവരും ഇത്രയും വലിയ ടോട്ടല്‍ ചേസ് ചെയ്തപ്പോള്‍ അസൂയ തോന്നിയെന്നും ഷഹീന്‍ പറഞ്ഞു. പാകിസ്താന്‍ ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനുവേണ്ടി ബാബര്‍ സെഞ്ചുറി നേടിയപ്പോള്‍ റിസ്വാന്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്ന് ട്വന്റി 20 തോല്‍വികള്‍ക്ക് ശേഷം പാകിസ്താന്‍ വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

Content Highlights: babar azam, rizwan, shaheen afridi, pakistan vs england, cricket news, sports news, t20, twenty 20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented