ഴിഞ്ഞുപോയ വര്‍ഷം മിതാലി രാജിന്റേത് കൂടിയായിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയത് മിതാലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുത്താണ് നാട്ടില്‍ തിരിച്ചെത്തിയത്. വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും മിതാലി സ്വന്തമാക്കി.

ഈ മിതാലി രാജ് ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിച്ചാലോ? ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഒരു ടെലിവിഷന്‍ ഷോക്കിടെ അങ്ങനെയൊരു ആഗ്രഹം പങ്കുവെച്ചത്. ഒരു ദിവസം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മിതാലിയെ കാണണമെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. അതിനുള്ള മിതാലിയുടെ മറുപടിയുമെത്തി. അങ്ങനെ കോച്ചായാല്‍ തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നായിരുന്നു മിതാലി നല്‍കിയ മറുപടി.

മത്സരത്തിനിടയിലെ മിതാലിയുടെ പുസ്തക വായനയെക്കുറിച്ചും ഷാരൂഖ് ചോദിച്ചു. മത്സരത്തിന്റെ സമ്മര്‍ദം കുറയ്ക്കാനും കളിക്കളത്തില്‍ ശാന്തതയോടെ പെരുമാറാനും പുസ്തക വായന സഹായിക്കുമെന്നായിരുന്നു മിതാലിയുടെ മറുപടി. 

Content Highlights: Shah Rukh Khan Wants Mithali Raj To Coach Indian Mens Team