Photo: AP
പാലക്കാട്: സഞ്ജു സാംസണെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഈ അവഗണന ക്രൂരതയാണെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള് ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇതിനിടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. കോഹ്ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള് ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്', അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ അഞ്ചുറണ്‍സിനാണ് തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി (2-0). ബംഗ്ലദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മെഹിദി ഹസന് മിറാസ് നേടിയ സെഞ്ചുറി(100*)യാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. രണ്ടുവിക്കറ്റും വീഴ്ത്തിയ മെഹ്ദി ഹസന് കളിയിലെ താരമായി.
Content Highlights: Shafi Parambil MLA supports Sanju Samson
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..