Shafali Verma | Photo: PTI
ന്യൂഡല്‍ഹി: അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ഷഫാലി വര്‍മ നിയിക്കും. ശ്വേതാ ഷെഹ്റാവത്താണ് വൈസ് ക്യാപ്റ്റന്‍.
റിച്ചാ ഘോഷ്, ജി തൃഷ, സൗമ്യ തിവാരി, സോണിയ മെഹ്ദിയ, ഹര്‍ളി ഗാല, ഹൃഷിദ ബസു, സോനം യാദവ്, മന്നത്ത് കശ്യപ്, അര്‍ച്ചനാ ദേവി, പര്‍ഷവി ചോപ്ര, ടിതാസ് സന്ധു, ഫലക് നസ്, ഷബ്നം എംഡി എന്നിവരാണ് മറ്റു താരങ്ങള്‍. സ്റ്റാന്‍ബൈ പ്ലെയേഴ്സായി ശിഖ, നജില സിഎംസി, യഷശ്രീ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 14 മുതല്‍ 29 വരെ ദക്ഷിണാഫ്രിക്കയിലാണ് പ്രഥമ അണ്ടര്‍ -19 വനിതാ ലോകകപ്പ് നടക്കുക. 16 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കും യുഎഇയ്ക്കും സ്കോട്ട്ലന്ഡിനുമൊപ്പം ഗ്രൂപ്പ് ഡിയിലാണ ഇന്ത്യ.
Content Highlights: Shafali Verma To Lead India At ICC Under-19 Women's World Cup
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..