Photo: www.twitter.com
ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഓപ്പണറായ ഷെഫാലി വര്‍മ ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാമത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ പര്യടനത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് താരം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
17 വയസ്സുകാരിയായ ഷെഫാലി വര്‍മ ഐ.സി.സി വനിതാ ട്വന്റി 20 ലോകകപ്പിനിടെയാണ് ആദ്യമായി റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ 23, 47 എന്നീ സ്‌കോറുകളാണ് താരം നേടിയത്. പക്ഷേ ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു.
ഒന്നാം സ്ഥാനത്തുളള ഷെഫാലിയ്ക്ക് 750 പോയന്റാണുള്ളത്. ഓസ്‌ട്രേലിയയുടെ ബെത്ത് മൂണി രണ്ടാമതും ന്യൂസീലന്‍ഡിന്റെ സോഫി ഡിവൈന്‍ മൂന്നാം റാങ്കിലും നില്‍ക്കുന്നു. ഷെഫാലിയെക്കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. സ്മൃതി മന്ദാന എഴാം സ്ഥാനത്തും ജെമീമ റോഡ്രിഗസ് ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു.
ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണാണ് ഒന്നാമത്. ഇന്ത്യന്‍ താരങ്ങളായ ദീപ്തി ശര്‍മ ഏഴാമതും രാധ യാദവ് എട്ടാം സ്ഥാനത്തും തുടരുന്നു.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ദീപ്തി ശര്‍മയ്ക്ക് മാത്രമാണ് ആദ്യ പത്തിനുള്ളില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞത്.
Content Highlights: Shafali Verma regains top spot in ICC Women's T20I Rankings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..