മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗം ഷഫാലി വർമയ്ക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ക്രീസിലുള്ള സമയം കാണികളുടെ ശ്രദ്ധ തന്നിലേക്കാക്കി നിർത്താൻ ഷഫാലിക്ക് കഴിയുമെന്ന് സച്ചിൻ വ്യക്തമാക്കി. ഷഫാലി ബാറ്റു ചെയ്യുന്ന രീതി ഇഷ്ടമാണെന്നും ഷഫാലിയുടെ ഷോട്ടുകൾ കാണികളെ പിടിച്ചിരുത്താൻ മാത്രം ഭംഗിയുള്ളതാണും സച്ചിൻ പറയുന്നു.

'ബുഷ്ഫയർ ടൂർണമെന്റിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ എത്തിയപ്പോൾ ഷഫാലിയെ കാണാനും സംസാരിക്കാനും കഴിഞ്ഞു. ഏതൊരു പതിനേഴ് വയസ്സുകാരിയേയും പോലെ ഉത്സാഹവും ഊർജ്ജവും അവളിലുണ്ടായിരുന്നു. അവൾ കൂടുതൽ മെച്ചപ്പെടുകയും ഇന്ത്യക്കുവേണ്ടി മികവ് കാട്ടുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയുടേ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ പ്രധാന താരങ്ങളിൽ ഒരാളായി ഷഫാലി വളരും.അരങ്ങേറ്റ ടെസ്റ്റിൽ അവൾ തിളങ്ങുമെന്നാണ് പ്രതീക്ഷ.' സച്ചിൻ വ്യക്തമാക്കുന്നു.

ജൂൺ പതിനാറിനാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഒരു ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.

Content Highlights: Shafali Verma Can Keep Audience Engaged While She is Batting: Sachin Tendulkar