മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ 16-കാരി ഷഫാലി വര്‍മ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു. 

ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഷഫാലി സ്വന്തമാക്കിയത്. 

2013-ല്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച വെസ്റ്റിന്‍ഡീസ് വനിതാ ക്രിക്കറ്റ് താരം ഷാക്വാന ക്വിന്റെയ്‌ന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്. 2013-ല്‍ ഫൈനല്‍ കളിക്കുമ്പോള്‍ 17 വര്‍ഷവും 45 ദിവസവുമായിരുന്നു ഷാക്വാനയുടെ പ്രായം. ഞായറാഴ്ച ഫൈനല്‍ കളിച്ചപ്പോള്‍ ഷഫാലിയുടെ പ്രായം 16 വര്‍ഷവും 40 ദിവസവുമായിരുന്നു. 

17 വര്‍ഷവും 45 ദിവസവും പ്രായമുള്ളപ്പോള്‍ 2009 ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കളിച്ച പാകിസ്താന്റെ മുഹമ്മദ് ആമിറാണ് പുരുഷ താരങ്ങളിലെ ഈ റെക്കോഡിന് ഉടമ.

Content Highlights: Shafali Verma becomes youngest cricketer to play in World Cup final