വാക്‌സിനെടുക്കാത്ത ഇന്ത്യന്‍ അണ്ടര്‍19 താരങ്ങള്‍ക്ക് വിന്‍ഡീസ് പ്രവേശനം നിഷേധിച്ചു; വെളിപ്പെടുത്തല്‍


ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ രവി കുമാര്‍, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി എന്നിവരടക്കമുള്ള താരങ്ങളെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്

Photo: PTI

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാമത്തെ കിരീടമെന്ന ചരിത്ര നേട്ടം യുവനിര സ്വന്തമാക്കിയിട്ട് ആഴ്ചകളായിട്ടേയുള്ളൂ. എന്നാല്‍ ഈ ചരിത്രം സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കടന്നുപോയത് ഒരുപാട് പ്രതിസന്ധികളിലൂടെയാണ്‌.

ഇന്ത്യന്‍ ക്യാമ്പിലുണ്ടായ കോവിഡ് രോഗബാധയടക്കമുള്ള പ്രതിബന്ധങ്ങള്‍ മറികടന്നായിരുന്നു ടീമിന്റെ ചരിത്ര നേട്ടം. എന്നാല്‍ ഫീല്‍ഡിനു പുറത്ത് ഈ ഒരു പ്രതിസന്ധി മാത്രമായിരുന്നില്ല ഇന്ത്യന്‍ സംഘത്തിന് നേരിടേണ്ടി വന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീം മാനേജരായിരുന്ന ലോബ്‌സാങ് ജി. ടെന്‍സിങ്. സിക്കിം ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ കൂടിയാണ് ടെന്‍സിങ്.

കരീബിയന്‍ ദ്വീപിലെത്തിയപ്പോള്‍ തന്നെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്ത ഇന്ത്യന്‍ സംഘത്തിലെ ഏഴ് താരങ്ങളെ 24 മണിക്കൂറിലധികം സമയം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തന്നെ ഇടപെടേണ്ടതായി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദുബായില്‍ നിന്ന് ആംസ്റ്റര്‍ഡാം വഴി പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലേക്കുള്ള ദീര്‍ഘ യാത്രയ്ക്ക് ശേഷമാണ് ഇന്ത്യന്‍ സംഘത്തിന് വിമാനത്താവളത്തില്‍ ഈ ദുരിതമനുഭവിക്കേണ്ടി വന്നത്.

ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ രവി കുമാര്‍, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി എന്നിവരടക്കമുള്ള താരങ്ങളെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.

''പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ ഇറങ്ങിയ ശേഷം ഗയാനയിലെത്താന്‍ ഞങ്ങള്‍ക്ക് ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് എടുക്കേണ്ടിയിരുന്നു. എന്നാല്‍ അവിടെ വെച്ച് ഞങ്ങളുടെ എട്ട് കളിക്കാരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന കാര്യം പറഞ്ഞ് തടഞ്ഞു. ഇന്ത്യ 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചിട്ടില്ലെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ബോധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അടുത്ത വിമാനത്തില്‍ രാജ്യം വിട്ടോളാനായിരുന്നു അവരുടെ നിര്‍ദേശം. ഞങ്ങള്‍ ഓടിപ്പോകുമെന്ന മട്ടില്‍ എയര്‍ലൈന്‍ സുരക്ഷാ ജീവനക്കാര്‍ ഞങ്ങളെ വളഞ്ഞു. അപ്പോഴേക്കും അവിടെ ലഭ്യമായ ഒരേയൊരു ലുഫ്താന്‍സ വിമാനം പുറപ്പെട്ടുകഴിഞ്ഞിരുന്നു. അടുത്ത വിമാനം മൂന്ന് ദിവസത്തിന് ശേഷമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാരണത്താല്‍ ഞങ്ങള്‍ക്ക് പ്രാദേശിക അധികാരികളുമായി സംസാരിക്കാന്‍ സമയം ലഭിച്ചു.'' - പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ടെന്‍സിങ് പറഞ്ഞു.

ഇതോടെ ഇവര്‍ക്ക് വിമാനത്താവളത്തിനടുത്ത് തന്നെയുള്ള ഒരു ലോക്കല്‍ ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. ഒടുവില്‍ ഐസിസിയുടെയും പ്രാദേശിക സര്‍ക്കാരുകളുടെയും ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. കളിക്കാര്‍ക്ക് ഇത് വേദനാജനകമായ അനുഭവമായിരുന്നുവെന്നും ടെന്‍സിങ് വ്യക്തമാക്കി.

Content Highlights: seven unvaccinated members of indian under 19 team detained at the airport for more than 24 hours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented