കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന യുവതാരങ്ങളായ ഋഷഭ് പന്തിനെയും ശുഭ്മാന്‍ ഗില്ലിനെയും ഇന്ത്യന്‍ സെലക്ഷന് കമ്മിറ്റി ഒഴിവാക്കി. വെസ്റ്റിന്‍ഡീസിനെതിരായ നിശ്ചിത ഓവര്‍ മത്സര പരമ്പരയ്ക്കു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനായാണ് സെലക്ഷന് കമ്മിറ്റി തീരുമാനം. റിസര്‍വ് വിക്കറ്റ് കീപ്പറായി ആന്ധ്രയുടെ കെ.എസ് ഭരതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ടെസ്റ്റിലും ഇരുവര്‍ക്കും അന്തിമ ഇലവനില്‍ ഇടംലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇരുവര്‍ക്കും അവരവരുടെ ആഭ്യന്തര ടീമുകള്‍ക്കായി കളിക്കാം. പന്ത് ഡല്‍ഹിക്കായും ഗില്‍ പഞ്ചാബിനായും കളിക്കും. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ പേരാണ് കെ.എസ് ഭരതിന്റേത്. 69 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് എട്ടു സെഞ്ചുറികളും 20 അര്‍ധസെഞ്ചുറികളും സഹിതം 3,909 റണ്‍സാണ് ഭരതിന്റെ സമ്പാദ്യം. ഇതില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു.
Content Highlights: selection committee released Rishabh Pant and Shubman Gill
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..