ഗ്രൗണ്ടിലേക്ക് യുവാവ് കാറുമായി കുതിച്ചെത്തി; ഗംഭീര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്


രഞ്ജി ട്രോഫി മത്സരം പുരഗോമിക്കുന്നതിനിടെ വൈകുന്നേരം അഞ്ചു മണിയോടടുത്താണ് സംഭവം അരങ്ങേറിയത്

ന്യൂഡല്‍ഹി: ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള പ്രകടനത്തിന് പകരം മൈതാന മധ്യത്ത് കാറില്‍ സാഹസികപ്രകടനം നടത്തി ഡല്‍ഹി യുവാവ്. ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മില്‍ പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു ഞെട്ടിപ്പിക്കുന്ന പ്രകടനം.

സുരേഷ് റെയ്‌ന, ഇഷാന്ത് ശര്‍മ്മ, ഗൗതം ഗംഭീര്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ നോക്കിനില്‍ക്കെ ഡല്‍ഹി സ്വദേശി മൈതാന മധ്യത്തേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മ്മ എന്നയാളാണ്‌ വാഗണ്‍ ആര്‍ കാറും ഓടിച്ചെത്തിയത്. വന്‍ സുരക്ഷാവീഴ്ച്ചയാണ് മത്സരത്തിനിടയില്‍ സംഭവിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

രഞ്ജി ട്രോഫി മത്സരം പുരഗോമിക്കുന്നതിനിടെ വൈകുന്നേരം അഞ്ചു മണിയോടടുത്താണ് സംഭവം അരങ്ങേറിയത്. മത്സരം അവസാനിക്കാന്‍ 20 മിനിറ്റേ ബാക്കിയുണ്ടായിരുന്നുള്ളൂ. മൈതാനത്തിന്റെ പ്രവേശന കവാടത്തില്‍ സുരക്ഷാ ഭടന്‍മാരില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഗിരീഷ് ശര്‍മ്മ വാഹനവുമായി ഗ്രൗണ്ടിലേക്ക് കുതിക്കുകയായിരുന്നു. ഇതുകണ്ട് കളിക്കാരും കാണികളും അമ്പരന്നു.

വാഹനം ഇടിക്കാതിരിക്കാനായി ഫീല്‍ഡ് ചെയ്യുകയായിരുന്ന താരങ്ങള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഡല്‍ഹി താരം ഗംഭീര്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശ് താരങ്ങളായ അക്ഷദീപ് നാഥ്, ഇംതിയാസ് അഹമ്മദ് എന്നിവരായിരുന്നു ക്രീസിലുണ്ടായിരുന്നത്.

ഉടനെത്തന്നെ പ്രവേശനകവാടം അടച്ച് സുരഷാ ജീവനക്കാര്‍ ഗിരീഷിനെ പിടികൂടി. ലുങ്കിയും ഷര്‍ട്ടും ധരിച്ച് വണ്ടിയോടിച്ച ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്ന സംശയമുണ്ട്. താന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ പാര്‍ലമെന്റ് സ്ട്രീറ്റ് ശാഖയിലാണ് ജോലി ചെയ്യുന്നതെന്നാണ് ഗിരീഷ് അവകാശപ്പെട്ടത്. കളിക്കാരെ പരിചയപ്പെടാനും പ്രശസ്തനാകാനുമാണ് താന്‍ ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നതെന്നും ഗിരീഷ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ഗിരീഷ് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ്. പാലം എയര്‍ഫോഴ്‌സ് പോലീസ് ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Ranji Trophy, Palam Air Force Ground, Gautam Gambhir, Cricket, cricket Accidents

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pc george

2 min

വിദ്വേഷപ്രസംഗം: പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു

May 25, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022

More from this section
Most Commented