സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. 

കോവിഡിന്റെ പിടിയിലായ ട്രാവിസ് ഹെഡിന് പകരം ഉസ്മാന്‍ ഖവാജ ടീമില്‍ തിരിച്ചെത്തി. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഏഴ് റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയ സ്‌കോട്ട് ബോളണ്ട് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മത്സരത്തിലെ താരമായി ബോളണ്ടിനെയാണ് തിരഞ്ഞെടുത്തത്. 

നാലാം ടെസ്റ്റ് സിഡ്‌നിയില്‍ ജനുവരി അഞ്ചിന് ആരംഭിക്കും. ആദ്യ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ ആഷസ് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ജോഷ് ഹെയ്‌സല്‍വുഡ് നാലാം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കും. 

ടീം ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

Content Highlights: Scott Boland Keeps Place, Usman Khawaja Only Change For Australia In 4th Test