ബെക്കന്‍ഹാം: ക്രിക്കറ്റില്‍ കരുത്തരായ ശ്രീലങ്കയെ അട്ടിമറിച്ച് സ്കോട്ട്ലന്‍ഡ്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലാണ് സകോട്ട്ലന്ഡ് ലങ്കയെ തോല്‍പ്പിച്ചത്. ബെക്കന്‍ഹാമില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു സ്കോട്ട്ലന്‍ഡിന്റെ വിജയം.
ഐ.സി.സി.യുടെ ടെസ്റ്റ് പദവിയുള്ള ടീമിനെതിരെ സ്കോട്ട്ലന്‍ഡ് നേടുന്ന ആദ്യ വിജയമാണിത്. ഔദ്യോഗിക സ്വഭാവമുള്ള പൂര്‍ണ ഏകദിനമല്ലായിരുന്നുവെങ്കിലും സ്കോട്ട്ലന്‍ഡിനെതിരെ നേരിട്ട അപ്രതീക്ഷിത തോല്‍വി ലങ്കക്ക് നല്കുന്ന ആഘാതം ചെറുതൊന്നുമല്ല.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 287 റണ്‍സാണ് അടിച്ചു കൂട്ടിയത്. 57 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ പെരേരെയും 79 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലുമാണ് ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാല് സിക്സോടെ 71 റണ്‍സെടുത്ത ചമര കപുഗഡേരയും സ്കോട്ട്ലന്‍ഡ് ബൗളര്‍മാരെ വട്ടംകറക്കി. മൂന്ന് വിക്കറ്റ് വീതം നേടിയ ഇവന്‍സും വിട്ടിന്ഗാമുമാണ് ലങ്കയുടെ സ്കോര്‍ 300 കടക്കുന്നത് തടഞ്ഞത്.
സ്കോട്ട്ലന്‍ഡിനെതിരെ അനായാസ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ലങ്കന്‍ ബൗളര്‍മാരെ കെയ്ല്‍ കോട്സറും മാത്യു ക്രോസും നിരാശപ്പെടുത്തി. 201 റണ്‍ കൂട്ടുകെട്ടാണ് ഓപ്പണിങ് ജോഡി പടുത്തുയര്‍ത്തിയത്. 118 റണ്‍സെടുത്ത കോട്സര് തിസാര പെരേരയ്ക്ക് മുന്നില്‍ വീണപ്പോള്‍ 106 റണ്‍സോടെ അജയ്യനായി നിന്ന ക്രോസ് ടീമിനെ ചരിത്ര ജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..