രാജ്‌കോട്ട്: ഏഴ് വിക്കറ്റുമായി ജയദേവ് ഉനദ്കട്ട് മുന്നില്‍ നിന്ന നയിച്ചപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്ര ഫൈനലില്‍. ഗുജറാത്തിനെ 92 റണ്‍സിന് തോല്‍പ്പിച്ചാണ് സൗരാഷ്ട്രയുടെ മുന്നേറ്റം. ഫൈനലില്‍ ബംഗാളാണ് എതിരാളി. സ്‌കോര്‍: സൗരാഷ്ട്ര 304, 274; ഗുജറാത്ത് 252, 234.

327 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചു വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിന് ആറാം വിക്കറ്റിന് പാര്‍ഥിവ് പട്ടേലും (93) ചിരാഗ് ഗാന്ധിയും (96) പ്രതീക്ഷ പകര്‍ന്നു. എന്നാല്‍, 221-ല്‍ നില്‍ക്കെ പട്ടേലിനെ മടക്കി ഉനദ്കട്ട് സൗരാഷ്ട്രയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ, അക്‌സര്‍ പട്ടേല്‍ (0), റൂഷ് കലാറിയ (1), ചിരാഗ് ഗാന്ധി,അര്‍സാന്‍ നാഗ്വസ്വല്ല (4) എന്നിവരും മടങ്ങിയതോടെ ഗുജറാത്ത് മത്സരം കൈവിട്ടു.

22.2 ഓവറെറിഞ്ഞ ഉനദ്കട്ട് 56 റണ്‍സ് വിട്ടുകൊടുത്താണ് ഏഴ് വിക്കറ്റെടുത്തത്.

Content Highlights: Saurashtra into finals of Ranji