ഇതിനെല്ലാം നന്ദി പറയുന്നത് അച്ഛനോട്; രഞ്ജി സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സര്‍ഫറാസ്


Photo: PTI

കരിയറില്‍ സ്വപ്‌നതുല്യമായ ഫോമിലാണ് മുംബൈ രഞ്ജി ട്രോഫി താരം സര്‍ഫറാസ് ഖാന്‍. ഈ സീസണില്‍ ആറ് കളികളില്‍ നിന്ന് 982 റണ്‍സടിച്ചു കൂട്ടിയ സര്‍ഫറാസ് സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാല് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയുമടക്കമാണ് സര്‍ഫറാസിന്റെ നേട്ടം. 275 റണ്‍സാണ് സീസണില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തന്റെ അച്ഛനോടാണ് സര്‍ഫറാസ് നന്ദി പറഞ്ഞത്. ''ഇതിന്റെ എല്ലാ ക്രെഡിറ്റും എന്റെ അച്ഛന് അവകാശപ്പെട്ടതാണ്. അച്ഛന്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു. മുംബൈക്കായി ഫൈനലില്‍ സെഞ്ചുറി നേടണമെന്നത് എന്റെ ഒരു സ്വപ്‌നമായിരുന്നു. അത് സാക്ഷാത്ക്കരിക്കാന്‍ സാധിച്ചു. ടീമിന് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് സെഞ്ചുറി നേടുക എന്നതും ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടാണ് ആ സെഞ്ചുറിക്ക് ശേഷം എന്റെ കണ്ണ് നിറഞ്ഞത്. കളിക്കുമ്പോള്‍ പരമാവധി ക്രീസില്‍ തുടര്‍ന്ന് സ്‌കോര്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറ്. കഴിയുന്നത്ര മത്സരങ്ങള്‍ കളിക്കാനും ഗ്രൗണ്ടില്‍ തുടരാനും ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.'' - സര്‍ഫറാസ് വ്യക്തമാക്കി.

ഫൈനലില്‍ മുംബൈക്കായി ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സെടുത്ത സര്‍ഫറാസ് രണ്ടാം ഇന്നിങ്‌സില്‍ 45 റണ്‍സെടുത്തിരുന്നു. പക്ഷേ മുംബൈയെ കിരീടത്തിലെത്തിക്കാന്‍ താരത്തിനായില്ല. ആറുവിക്കറ്റ് വിജയവുമായി മധ്യപ്രദേശ് തങ്ങളുടെ കന്നി രഞ്ജി കിരീടം സ്വന്തമാക്കുകയായിരുന്നു.

2019-20 രഞ്ജി സീസണില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളോടെ 154.66 ശരാശരിയില്‍ താരം 928 റണ്‍സ് നേടിയിരുന്നു. അജയ് ശര്‍മ്മയും വസീം ജാഫറും മാത്രമാണ് മുമ്പ് രണ്ട് രഞ്ജി സീസണില്‍ 900 റണ്‍സ് പിന്നിട്ട താരങ്ങള്‍.

Content Highlights: Sarfaraz Khan wins player of the series after scoring 982 runs in Ranji Trophy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented