മുംബൈ: കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് മുംബൈ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് ഖാന്‍ കടന്നുപോകുന്നത്. ഇപ്പോഴിതാ 22-കാരനെ തേടി മറ്റൊരു റൊക്കോഡ് കൂടിയെത്തിയിരിക്കുകയാണ്. ഫസ്റ്റ് ക്ലാസില്‍ രണ്ട് പുറത്താകലുകള്‍ക്കിടയില്‍ കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് സര്‍ഫ്രാസ്.

ജനുവരി രണ്ടാം വാരത്തില്‍ തമിഴ്‌നാടിനെതിരേ പുറത്തായത് മുതല്‍ ബുധനാഴ്ച സൗരാഷ്ട്രയ്‌ക്കെതിരേ പുറത്താവുന്നത് വരെ 605 റണ്‍സാണ് താരം നേടിയത്. ഇതിനിടയില്‍ ഉത്തര്‍പ്രദേശിനെതിരേ ട്രിപ്പിള്‍സെഞ്ചുറിയും ഹിമാചല്‍ പ്രദേശിനെതിരേ ഇരട്ടസെഞ്ചുറിയും നേടി. സൗരാഷ്ട്രയ്‌ക്കെതിരേ 78 റണ്‍സ് നേടിയാണ് മടങ്ങിയത്. 
1947-48 സീസണില്‍ രണ്ട് വിക്കറ്റുകള്‍ക്കിടയില്‍ 709 റണ്‍സ് നേടിയ കെ.സി. ഇബ്രാഹിമാണ് ഈ പട്ടികയില്‍ മുന്നില്‍. 

Content Highlights: Sarfaraz Khan scored a total of 605 first-class runs before being dismissed