തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു പറഞ്ഞു. 

വരുന്ന ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനാകുന്ന തരത്തില്‍ മികച്ച പ്രകടനം നടത്താനാണ് ശ്രമം. ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്‌. ഈ മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മൂന്നു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ മൂന്നിനാണ്. 

Content Highlights: Sanju V Samson Indian Team India vs Bangladesh Cricket Series