സഞ്ജുവിന് സെഞ്ചുറി; സന്നാഹം സമനിലയില്‍


സഞ്ജു 143 പന്തില്‍ നിന്ന് 128 റണ്‍സാണ് അടിച്ചെടുത്തത്

കൊല്‍ക്കത്ത: ശ്രീലങ്കയും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനും തമ്മിലുള്ള സന്നാഹ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇന്ത്യ-ശ്രീലങ്ക പരമ്പരക്ക് മുന്നോടിയായി നടന്ന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനായി മലയാളി താരം സഞ്ജു വി സാംസണ്‍ സെഞ്ചുറി നേടി. ആദ്യം ബാറ്റു ചെയ്ത ലങ്ക ഒമ്പത് വിക്കറ്റിന് 411 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. രണ്ടും ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു സന്നാഹ മത്സരം.

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ക്യാപ്റ്റനായ സഞ്ജു 143 പന്തില്‍ നിന്ന് 128 റണ്‍സാണ് അടിച്ചെടുത്തത്. അതേസമയം മറ്റൊരു മലയാളി താരമായ രോഹന്‍ പ്രേം 39 റണ്‍സിന് പുറത്തായി. സഞ്ജുവിനേയും രോഹന്‍ പ്രേമിനേയും കൂടാതെ തന്മയ് അഗര്‍വാള്‍ (16), ജീവന്‍ജോത് സിങ്ങ് (35), അന്‍മോല്‍പ്രീത് സിങ്ങ് (3) എന്നിവരുടെ വിക്കറ്റുകളാണ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലന് നഷ്ടപ്പെട്ടത്. 33 റണ്‍സെടുത്ത് ബി സന്ദീപും 20 റണ്‍സെടുത്ത ജലജ് സക്‌സേനയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കക്കായി നാല് താരങ്ങള്‍ അര്‍ധസെഞ്ചുറി കണ്ടെത്തി. കഴിഞ്ഞ മാസം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സമരവിക്രമയുടെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡിക്വെല്ലെയുടെയും ബാറ്റിങ്ങാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. ഡെക്വെല്ലെ പുറത്താകാതെ 73 റണ്‍സ് അടിച്ചപ്പോള്‍ സമരവിക്രമ 74 റണ്‍സ് നേടിയ 50 റണ്‍സെടുത്ത കരുണരത്‌നെ, എയ്ഞ്ചലോ മാത്യൂസ് (54) എന്നിവരും മികച്ചുനിന്നു. ദില്‍റുവന്‍ പെരേര 44 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു.

പതിനഞ്ച് ഓവര്‍ ബൗള്‍ ചെയ്ത മലയാളി താരം സന്ദീപ് വാര്യര്‍ 60 റണ്‍സിന് രണ്ടും കേരള രഞ്ജി താരം ജലജ് സക്‌സേന 22 ഓവര്‍ എറിഞ്ഞ് നൂറ് റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Srilanka Board Presidents Eleven Sanju Samson Jalaj Saxena Rohan Prem Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section




Most Commented